"അർത്തുങ്കൽ-വേളാങ്കണ്ണി പിൽഗ്രിം റൈഡർ" സർവ്വീസ് ആരംഭിക്കുന്നു
"അർത്തുങ്കൽ-വേളാങ്കണ്ണി പിൽഗ്രിം റൈഡർ" സർവ്വീസ് ആരംഭിക്കുന്നു    24 Oct, 2019

ആലപ്പുഴയിലെ തീരദേശവാസികളുടെ ദീർഘനാളത്തെ ആവശ്യം നിറവേറ്റിക്കൊണ്ട് "അർത്തുങ്കൽ - വേളാങ്കണ്ണി പിൽഗ്രിം റൈഡർ" സർവ്വീസ് ആരംഭിക്കുന്നു.
അർത്തുങ്കൽ ബസലിക്ക ദേവാലയ അങ്കണത്തിൽ വച്ച് ബഹു: ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ, ബഹു: ആലപ്പുഴ എം.പി ശ്രീ. എ.എം ആരിഫ് , ബസിലിക്ക റെക്റ്റർ.ഫാ.ക്രിസ്റ്റഫർ അർഥശേരിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രൻ അവർകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു.. ചേർത്തല നിന്ന് അർത്തുങ്കൽ ബസലിക്കയിൽ എത്തി അവിടെ നിന്നും വേളാങ്കണ്ണി പള്ളിയിലേക്കും, വേളാങ്കണ്ണിയിൽ നിന്നും അർത്തുങ്കൽ പള്ളി വഴി ചേർത്തലയിലും എത്തിച്ചേരുന്ന വിധത്തിലാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. അർത്തുങ്കൽ പള്ളിയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 03:30 മണിക്ക് തിരിച്ച് പിറ്റേ ദിവസം രാവിലെ 07:55 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 06:15 ന് തിരിച്ച് പിറ്റേ ദിവസം രാവിലെ 08:00 ന് അർത്തുങ്കൽ വഴി ചേർത്തലയിൽ എത്തിച്ചേരും. ട്രിച്ചി, തഞ്ചാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ പിൽഗ്രിം റൈഡർ പ്രയോജനപ്രദമാണ്. ചേർത്തല - അർത്തുങ്കൽ - വൈറ്റില ജംഗ്ഷൻ - എറണാകുളം - ആലുവ - അങ്കമാലി - ചാലക്കുടി - തൃശ്ശൂർ - വടക്കഞ്ചേരി - ആലത്തൂർ - പാലക്കാട് - കോയമ്പത്തൂർ - കങ്കയം - പല്ലടം - കരൂർ - ട്രിച്ചി - തഞ്ചാവൂർ - നാഗപട്ടണം - വേളാങ്കണ്ണി എന്ന റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്.

വിശദമായ സമയവിവരം;

ചേർത്തല 15:00 08:00
അർത്തുങ്കൽ 15:30 07:50
വൈറ്റില 16:59 07:10
തുശ്ശൂർ 19:15 05:10
പാലക്കാട് 21:15 03:25
കോയമ്പത്തൂർ 22:40 02:10
കരൂർ 02:05 22:45
ട്രിച്ചി 04:05 20:45
തഞ്ചാവൂർ 05:40 19:00
വേളാങ്കണ്ണി 07:55 16:15

കൂടുതൽ വിവരങ്ങൾക്ക്

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

ചേർത്തല യൂണിറ്റ് : 0478 - 2812582
എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓൺലൈനായി ടിക്കറ്റുകൾ മുൻകൂറായി റിസർവ്വ് ചെയ്യാൻ online.keralartc.com സന്ദർശിക്കുക.

News & Events
Contact & Location map

Arthunkal Basilica
Arthunkal P.O
Cherthala, Alappuzha,
Kerala, India.
PIN: 688 530

Tel: +91 9400152374
+91 478 2573560, 2572374
+91 9446607613 (Rector)
E: arthunkalbasilica2010@gmail.com